തൃശൂർ: സ്ഥാനർഥി പ്രഖ്യാപനത്തിനു മുൻപ് തൃശൂരിൽ റ്റി.എൻ പ്രതാപന് വേണ്ടി ചുമരെഴുത്ത്. ”പ്രതാപൻ തുടരും പ്രതാപത്തോടെ, യു.ഡി.എഫ് സ്ഥാനാർത്ഥി റ്റി.എൻ പ്രതാപനെ വിജയിപ്പിക്കണം” എന്നാവശ്യപ്പെട്ട് വെങ്കിടങ്ങ് സെന്‍ററിലാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പിയും സുരേഷ് ഗോപിയ്ക്ക് വേണ്ടി നിലവിൽ പലയിടത്തും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്.കൈപ്പത്തി ചിഹ്നവും ഇതിൽ വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് റ്റി.എൻ പ്രതാപൻ.
പ്രതാപൻ തുടരും പ്രതാപത്തോടെ, തൃശൂരിൽ റ്റി.എൻ പ്രതാപന് വേണ്ടി ചുമരെഴുത്ത്






