Timely news thodupuzha

അമിതാഭ് ബച്ചൻ അയോധ്യയിൽ വസ്തു വാങ്ങിയതായി റിപ്പോർട്ട്

മുംബൈ: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അയോധ്യയിൽ വസ്തു വാങ്ങിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധയാണ്(HoABL) ഡെവലപ്പർ.

ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മിക്കാൻ ബച്ചൻ ഉദ്ദേശിക്കുന്നതായും പ്ലോട്ടിന് ഏകദേശം 14.5 കോടിയോളം വിലയുണ്ടെന്നുമാണ് റിപ്പോർട്ട്. എന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയിൽ ഈ യാത്ര ആരംഭിക്കാൻ ആഗ്രഹിക്കുന്നു.

ആഗോള ആത്മീയ തലസ്ഥാനത്ത് എന്‍റെ വീട് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നതായി വസ്തു വാങ്ങിയതിനെ കുറിച്ച് അമിതാഭ് ബച്ചൻ പ്രതികരിച്ചു. ഈ മാസം 22 നാണ് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *