Timely news thodupuzha

logo

സ്വർണവില കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായി വർധിച്ചുകൊണ്ടിരുന്ന സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന്(16/01/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,440 രൂപയായി.

ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ജനുവരി 2ന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 11ന് 46,080 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. 4 ദിവസത്തിനിടെ 500 രൂപയോളം വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.

ജനുവരി 10 – സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 11 – പവന് 80 രൂപ കുറഞ്ഞ് വില 46,080 രൂപയായി, ജനുവരി 12 – പവന് 80 രൂപ ഉയർന്ന് വില 46,160 രൂപയായി, ജനുവരി 13 – പവന് 240 രൂപ ഉയർന്ന് വില 46,400 രൂപയായി, ജനുവരി 14 – സ്വർണവിലയിൽ മാറ്റമില്ല, ജനുവരി 15 – പവന് 120 രൂപ ഉയർന്ന് വില 46,520 രൂപയായി, ജനുവരി 16 – പവന് 80 രൂപ കുറഞ്ഞ് വില 46,440 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *