Timely news thodupuzha

പഞ്ചാബ് മുഖ്യമന്ത്രിക്ക് ഗുര്‍പത് വന്ത് സിങ്ങിന്റെ വധഭീഷണി

അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് വധഭീഷണി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്.

ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ മന്നിനെ കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്ക് മന്നിനെ ആക്രമിക്കാന്‍ അമേരിക്കൻ – കനേഡിയൻ പൗരനായ പന്നൂന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് മന്നിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഏര്‍പ്പെടുത്തി. റിപ്പബ്ലിക് ദിന പരിപാടിയില്‍ ഒരു സുരക്ഷയും കൂടാതെ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുര്‍പത് വന്ത് സിങ് പന്നൂന്‍ വെല്ലുവിളിച്ചിട്ടുണ്ട്.

2001ലെ പാർലമെന്റ് ആക്രമണ വാർഷികമായ ഡിസംബർ 13നോ അതിനുമുമ്പോ ഇന്ത്യൻ പാർലമെന്റിനുനേരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ വർഷം പന്നൂൻ പുറത്തു വിട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *