കൊച്ചി: ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ അമൽ നീരദ്. മനുഷ്യച്ചങ്ങലയ്‌ക്ക് എല്ലാവിധ പിന്തുണയും അമൽ നീരദ് അറിയിച്ചു.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ബ്രോഷർ കൈമാറി. കണ്ണൂർ സ്‌ക്വാഡി’ന്റെ തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫിയും മനുഷ്യച്ചങ്ങലയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു ബ്രോഷർ കൈമാറി.
നേരത്തേ കവി ബാലചന്ദ്രൻ ചുള്ളിക്കാട്, നടി നിഖില വിമൽ, സംവിധായകൻ അനുരാജ് മനോഹർ തുടങ്ങിയവരും മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.






