Timely news thodupuzha

കോട്ടയത്ത് അപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. രാമപുരം അമനകര സ്വദേശി സുബിൻ സാബു(18) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ആറരയോടെ പള്ളിയാമ്പുറം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

ഏറ്റുമാനൂരിൽ ഐ.റ്റി.ഐ വിദ്യാർഥിയാണ് മരണപ്പെട്ട സുബിൻ. രാവിലെ ഐ.റ്റി.ഐയിലേക്ക് പോയ സുബിൻ മൊബൈൽ ഫോൺ എടുക്കാനാണ് വീണ്ടും വീട്ടിലേക്ക് മടങ്ങി വന്നത്.

രാമപുരം പള്ളിയാമ്പുറം ശിവക്ഷേത്രത്തിന് സമീപം കാറുമായി കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന സുബിൻ തലയിടിച്ച് വീണ് അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Comment

Your email address will not be published. Required fields are marked *