Timely news thodupuzha

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; പാസ്റ്റർ അറസ്റ്റിൽ

കാട്ടാക്കട: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പാസ്റ്റർ അറസ്റ്റിൽ. വട്ടിയൂർക്കാവ് കുലശേഖരം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന പൂവച്ചൽ കുറകോണം ആലയിൽ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററുമായ രവീന്ദ്രനാഥാണ്(59) അറസ്റ്റിലായത്.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാൽ വെച്ചാണ് പാസ്റ്റർ പതിമൂന്നുകാരനെ പരിചയപ്പെടുന്നത്. തുടർന്ന് തന്‍റെ ടാബ് കോടാണെന്നും അത് ശരിയാക്കി തരാമോയെന്ന് ചോദിച്ച് തന്ത്രപൂർവ്വം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ടാബിൽ അശ്ലീല ചിത്രങ്ങൾ കണ്ട കുട്ടി പിൻമാറാൻ ശ്രമിച്ചതോടെയാണ് ഉപദ്രവിച്ചത്. തുടർന്ന് കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകും കാട്ടാക്കട പൊലീസിൽ പരാതി നൽകുക‍യായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *