മാനന്തവാടി: വയനാട്ടിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക കുട്ട, കെ ബേഡഗ, മത്തിക്കാടു എസ്റ്റേറ്റിൽ മണിവണ്ണനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്മയുടെ പ്രസവസത്തിനായി കൂട്ടിരിക്കാനായി വയനാട് മെഡിക്കൽ കോളെജിൽ എത്തിയതായിരുന്നു പതിനാലുകാരി. ഇതേസമയം ഭാര്യയുടെ പ്രസവത്തിനായെത്തിയ പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയായിരുന്നു.
2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.






