Timely news thodupuzha

തൃശൂരില്‍ പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു

തൃശൂര്‍: പാചകവാതക സിലിണ്ടറുകള്‍ കയറ്റി എത്തിയ വാഹനത്തിന് തീപിടിച്ചു. തൃശൂര്‍ മണലി മടവാക്കരയിലാണ് സംഭവം. ഉടന്‍ തന്നെ തീ അണച്ചതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. വണ്ടി സ്റ്റാര്‍ട്ടാക്കിയ ഉടനെ തന്നെ തീ പിടിക്കുകയായിരുന്നു. തീ പിടിക്കുന്ന സമയത്ത് 40 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്.

ഭാഗ്യവശാൽ സിലിണ്ടറിലേക്ക് തി പടരാത്തതതിനാൽ വന്‍ ദുരന്തമൊഴിവായത്. ഡ്രൈവറുടെ കാബിനില്‍നിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍ തന്നെ നാട്ടുകാരും ജീവനക്കാരനും തീ കെടുത്തുകയായിരുന്നു.

പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. പൊലീസെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പരിശോധനയിൽ വ്യക്തമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *