Timely news thodupuzha

ഗുരുവായൂരിൽ ചകിരി മില്ലിന് തീപിടിച്ചു, ആർക്കും പരിക്കില്ല

തൃശൂർ: ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ചകിരി മില്ല് പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഗുരുവായൂർ, കുന്നംകുളം, തൃശൂർ ഫയർ റെസ്‌ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തതിന്‍റെ കാരണം വ്യക്തമല്ല.

Leave a Comment

Your email address will not be published. Required fields are marked *