പാലക്കാട്: ചെർപ്പുളശേരിക്കടുത്ത് നെല്ലായയിൽ മരമില്ലിൽ വൻതീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് തിപിടുത്തമുണ്ടായത്. വല്ലപ്പുഴ സ്വദേശിയുടെ ഉടമസ്തതയിലുള്ള മില്ലിനാണ് തീപിടിച്ചത്. ആളപായം ഉണ്ടായിട്ടില്ല. ഷൊർണൂർ, പെരുന്തൽമണ്ണ, പട്ടാമ്പി, കൊങ്ങാട് യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളെത്തി രാവിലെ ആറിനാണ് തീ അണച്ചത്. രണ്ട് വാഹനങ്ങളും കത്തി നശിച്ചു.
മരമില്ലിൽ തീപിടിത്തം, പാലക്കാട് വാഹനങ്ങൾ കത്തി നശിച്ചു






