Timely news thodupuzha

അമേരിക്കയിലെ ഷിക്കാഗോ‍യിൽ വെടിവെപ്പ്; ഏഴ് പേർ മരിച്ചു

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയ്ക്ക് സമീപം രണ്ടിടങ്ങളിലയുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇലിനോയ് ജോലിയറ്റിലെ രണ്ട് വീടുകളിലാണ് വെടിവയ്പ്പുണ്ടായത്.

റോമിയോ നാന്‍സെയെന്നയാളാണ് അക്രമത്തിന് പിന്നിലെന്നും കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

രണ്ടു വീടുകളില്‍ ആക്രമണം നടത്തിയ ശേഷം റോമിയോ നാന്‍സെന്ന 23കാരന്‍ ചുവന്ന കാറില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൈവശം ആയുധങ്ങളുണ്ടെന്നും അപകടകാരിയാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അക്രമിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ പ്രാദേശിക അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടണമെന്നും ജനങ്ങളെ പോലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *