Timely news thodupuzha

കെ.പി.സി.സി അംഗം കെ.കെ നാരായണൻ ബി.ജെ.പിയിലേക്ക്

കാസർഗോഡ്: കാസർഗോഡ് നിന്നുള്ള കെ.പി.സി.സി അംഗം കെ.കെ നാരായണൻ ബി.ജെ.പിയിലേക്ക്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തുന്ന ബി.ജെ.പി അഖിലേന്ത്യ പ്രസിഡന്‍റ് ജെ.പി നദ്ദയില്‍ നിന്ന് നാരായണൻ അംഗത്വം സ്വീകരിക്കും. കോൺഗ്രസിന് കീഴിലുള്ള നീലേശ്വരത്തെ അഗ്രികൾചറൽ ഇംപ്രൂവ്മെന്‍റ് കോപ്പറേറ്റീവ് സോസൈറ്റിയുടെ പ്രസിഡന്‍റ് എൻ.കെ.ബി.എം ആശുപത്രി ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു വന്ന ആളാണ് നാരായണൻ. കാസർഗോഡ് ഡി.സി.സി ജനറല്‍ സെക്രടറി ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *