മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുദ്യോഗസ്ഥനെതിരെ കേസ്. മലപ്പുറം സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെതിരെയാണ് കേസ്.
വാഹനം നിർത്താതെ പോകുകയായിരുന്ന എ.എസ്.ഐയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കാറുമായി കൂട്ടിയിടിച്ചതിനു ശേഷം നാട്ടുകാര്‍ കൂടി പരിശോധിച്ചപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഗോപിമോഹന്‍.
മങ്കട പൊലീസിൽ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. നാട്ടുകാരുമായി എ.എസ്.ഐ തര്‍ക്കത്തിലേര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.






