Timely news thodupuzha

മാതാപിതാക്കൾ ടൂർ പോകാൻ അനുവദിച്ചില്ല, പാലക്കാട് അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

പാലക്കാട്: എടത്തനാട്ടുകരയിൽ പതിനൊന്നു വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പള്ളി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി റിഥാനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വിദ്യാർഥിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്കൂളിൽ നിന്ന് ടൂർ പോകണമെന്ന് റിഥാന് താൽപര്യം ഉണ്ടായിരുന്നു. എന്നാൽ മാതാപിതാക്കൾ അനുവാദം നൽകിയിരുന്നില്ല. ഇതിൻറെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *