Timely news thodupuzha

വയനാട്ടില്‍ കരടിയെ കാടുകയറ്റി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്. നെയ്ക്കുപ്പാ മേഖലയില്‍ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു.

തുടര്‍ന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടില്‍ കയറ്റിയത്.ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ ദിവസങ്ങളായി തെരച്ചില്‍ നടത്തിവരികയായിരുന്നു.

തരുവണ കരിങ്ങാരിയിലെ നെല്‍പ്പാടത്തിനടുത്ത് കഴിഞ്ഞ ദിവസം കരടിയെത്തിയിരുന്നു. ഇവിടെ വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് അശ്വാസ വാര്‍ത്ത പുറത്തുവരുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് പയ്യമ്പള്ളി മേഖലയില്‍ കരടി ഇറങ്ങിയത്. പ്രദേശത്തെ സി.സി.റ്റി.വിയില്‍ കരടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. പിന്നാലെ വള്ളിയൂര്‍ക്കാവിലും, അത് കഴിഞ്ഞു തോണിച്ചലിലും കരടി എത്തി. ഇതിനിടെ മയക്കുവെടവെക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *