Timely news thodupuzha

ഗവർണർ നടത്തിയത് നിയമസഭയോടുള്ള അവഹേളനമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ‌ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണ്.

ഇത് സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്‍റെ പരിസമാപ്തിയാണിത്. നയ പ്രഖ്യാപനത്തിൽ കാര്യമായ കേന്ദ്ര വിമർശനമില്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സർക്കാർ തയാറാക്കി നൽകിയ നയപ്രഖ്യാപനത്തിൽ കാര്യമായി ഒന്നും ഇല്ല. ഈ ഗവൺമെന്‍റിന്‍റെ സ്ഥിതി മുഴുവൻ വ്യക്തമാക്കിയ കൊണ്ടുള്ള ഒരു നയ പ്രഖ്യാപനം ഗവർണർ വായിക്കാൻ സർക്കാർ എഴുതി നൽകി. അതിൽ കേന്ദ്ര വിമർശനങ്ങളൊന്നുമില്ല.

കേന്ദ്ര ഏജൻസികളെ പേടിച്ച് ഡൽഹിയിലെ സമരം പോലും സർക്കാർ മാറ്റിയെന്നും സതീശൻ പറഞ്ഞു. നയ പ്രഖ്യാപനത്തിൽ കേരളീയത്തെക്കുറിച്ചും നവകേരള സദസ്സിനെക്കുറിച്ചുമാണ് പറയുന്നത്. കണക്കു നല്‍കാതെയുള്ള കള്ളപ്പിരിവു നടത്തിയിട്ടുള്ള പരിപാടിയാണ് കേരളീയവും നവകേരള സദസ്സുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *