കാസര്‍കോഡ്(കുറ്റിക്കോല്‍): അറത്തൂട്ടിപ്പാറ കളക്കരയില്‍ നിയന്ത്രണം വിട്ട കുഴല്‍ക്കിണര്‍ നിര്‍മാണ ലോറി മീന്‍ വണ്ടിയിലിടിച്ച് ഒരാള്‍ മരിച്ചു. മീന്‍ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മിനി പിക്കപ്പ് വാന്‍ ഓടിച്ച കൊട്ടോടി സ്വദേശി ജിജോ ജോസഫാണ്(30) മരിച്ചത്.
വെള്ളി രാവിലെ എട്ടിന് കുറ്റിക്കോലില്‍ നിന്നും അറത്തൂട്ടിപ്പാറ വഴി ചുള്ളിക്കര ഭാഗത്തേക്ക് പോവുന്ന ലോറി കളക്കരയില്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കുറ്റിക്കോല്‍ ഭാഗത്തേക്ക് പോകുന്ന മിനി പിക്കപ്പ് വാനില്‍ ഇടിച്ചാണ് അപകടം.
ലോറിയും മിനി പിക്കപ്പ് വാനും റോഡരികില്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. പിക്കപ്പ് വണ്ടിയില്‍ കുടുങ്ങിക്കിടന്ന ജിജോയെ രക്ഷപ്പെടുത്താന്‍ കുറ്റിക്കോല്‍ അഗ്‌നി രക്ഷാസേന ശ്രമം നടത്തിയെങ്കിലും പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.
ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ മണി, കേശവന്‍, അണ്ണാമല, കറുപ്പയ്യ തുടങ്ങിയ നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടോടി പനച്ചിക്കുന്നേല്‍ ജോസഫിന്റെയും മേരിയുടെയും മകനാണ് മരിച്ച ജിജോ ജോസഫ്. സഹോദരങ്ങള്‍: ജോബി, ജസ്റ്റിന്‍.






