Timely news thodupuzha

നാടകത്തിൽ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്‌ ബി.ജെ.പി ലീഗൽ സെൽ പരാതി, ഹൈക്കോടതിയിലെ രണ്ട്‌ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തു

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിൽ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന പരാതിയിൽ നടപടി. ബി.ജെ.പി ലീഗൽ സെൽ, അഭിഭാഷക പരിഷത്ത്‌ പരാതിയിലാണ്‌ രണ്ട്‌ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തത്‌.

അസിസ്റ്റൻറ് റജിസ്ട്രാർ റ്റി.എ സുധീഷ്, കോർട്ട് കീപ്പർ പി.എം സുധീഷ് എന്നിവരെയാണ്‌ സസ്‌പെൻഡ് ചെയ്‌തത്‌. റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിലെ ഭാഗമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്‌. വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ എന്നായിരുന്നു നാടകത്തിന്റെ പേര്‌.

പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയേയും, കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചു എന്നാണ്‌ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ വിജിലൻസ് രജിസ്ട്രാർക്ക് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *