Timely news thodupuzha

നിതീഷ്കുമാർ ഞായറാഴ്ച രാജി വച്ചേക്കും

പറ്റ്ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാർ ഞായറാഴ്ച രാജി സമർപ്പിച്ചേക്കും. രണ്ടു വർഷം നീണ്ടു നിന്ന ആർ.ജെ.ഡി സഖ്യം അവസാനിപ്പിച്ചു കൊണ്ട് ബിജെപിയിലേക്ക് തിരിച്ചു വരുന്നതിന്‍റെ ഭാഗമായാണ് രാജി.

അതേ ദിവസം തന്നെ ജെ.ഡി(യു) – ബി.ജെ.പി സർക്കാരിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് അഭ്യൂഹം. രാവിലെ 10ന് രാജി സമർപ്പിച്ചതിനു ശേഷം വൈകിട്ട് നാലിന് പുതിയ സർക്കാരിന്‍റെ മുഖ്യമന്ത്രിയായി അധികാരത്തിലേറാനാണ് നിതീഷ് തീരുമാനിച്ചിരിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

ബിഹാറിലെ മഹാസഖ്യം തകർച്ചയുടെ വക്കിലാണെന്നും കോൺഗ്രസ് നിരന്തരമായി ജെ.ഡി(യു)വിനെ അപമാനിക്കുകയാണെന്നും പാർട്ടി നേതാക്കൾ ആരോപിക്കുന്നു. പ്രതിപക്ഷ മുന്നണിയായ ഇന്ത്യയും തകർച്ചയുടെ വക്കിലാണ്.

പഞ്ചാബിലും പശ്ചിമബംഗാളിലും ഇപ്പോൾ ബിഹാറിലും ഇന്ത്യ സഖം ഇല്ലാതായിരിക്കുന്നുവെന്ന് ജെ.ഡി(യു) ഉപദേഷ്ടാവും വക്താവുമായ കെ.സി ത്യാഗി അഭിപ്രായപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഭരണം നില നിർത്താനുള്ള അവസാന ഘട്ട ശ്രമങ്ങളിലാണ് ആർ.ജെ.ഡി.

ഇതു വരെ 10 ജെ.ഡി(യു) എം.എൽ.എമാരുമായി ആർ.ജെ.ഡി ബന്ധപ്പെട്ടുവെന്നും അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.

Leave a Comment

Your email address will not be published. Required fields are marked *