Timely news thodupuzha

ചണ്ഡിഗഢിൽ മേയർ സ്ഥാനം പിടിച്ച് ബി.ജെ.പി

ചണ്ഡിഗഢ്: മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും വിജയം തേടി ബി.ജെ.പി. എട്ടു വോട്ടുകൾ അസാധുവായതോടെയാണ് ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തി ബി.ജെ.പി അധികാരത്തിലേറിയത്.

ബി.ജെ.പിയുടെ മനോജ് കുമാർ സോങ്കർ 16 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി കുൽദീപ് കുമാറിന് 12 വോട്ടുകൾ മാത്രമേ നേടാൻ ആയുള്ളൂ. കോർപ്പറേഷനിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ചാണ് ബി.ജെ.പിയെ നേരിട്ടത്.

എന്നാൽ എട്ടു വോട്ട് അസാധുവായി പ്രഖ്യാപിച്ച വരണാധികാരിയുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് എഎപി- കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

വോട്ടുകൾ അസാധുവായതോടെ എട്ടു വർഷമായി നീണ്ടു നിൽക്കുന്ന ബിജെപി ഭരണത്തിന് അറുതി കുറിക്കാനുള്ള ശ്രമമാണ് തകർന്നത്. 35 അംഗങ്ങളുള്ള മുനിസിപ്പൽ കോർപ്പറേഷനിൽ എഎപിക്കും കോൺഗ്രസിനും ഒരുമിച്ച് 20 അംഗങ്ങളും ബിജെപിക്ക് 15 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എക്സ് ഒഫീഷ്യോ അംഗമായ കിരൺ ഖേറിന്‍റെ വോട്ടു കൂടി ലഭിച്ചതോടെയാണ് ബിജെപി വിജയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *