Timely news thodupuzha

ഉത്തരേന്ത്യയിൽ എഴുത്തുകാർക്ക്‌ രക്ഷയില്ലാത്ത അവസ്ഥയെന്ന് കഥാകൃത്ത്‌ എന്‍.എസ് മാധവന്‍

തൃശൂർ: എഴുതിയത് ഇഷ്ടപ്പെടാത്തവർ എഴുത്തുകാരനെ വീട്ടിൽക്കയറി ആക്രമിക്കുന്ന സ്ഥിതിയാണ് ഉത്തരേന്ത്യയിലെന്ന്‌ മറക്കരുതെന്ന്‌ കഥാകൃത്ത്‌ എൻ എസ്‌ മാധവൻ.

അവിടെ ഹിന്ദി എഴുത്തുകാർക്ക് തങ്ങളുടെ എഴുത്തിടം നഷ്ടപ്പെടുകയാണ്‌. നമ്മൾ കേരളത്തിലാണ് ജീവിക്കുന്നതെന്ന് വളരെ നന്ദിയോടെ ഓർക്കേണ്ടകാര്യമാണ്.

ഇവിടെ എഴുത്തുകാർക്കെല്ലാം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. ഫാസിസം സാഹിത്യത്തെയും സർ​ഗാത്മകതയെയും ദോഷകരമായി ബാധിച്ചതാണ്‌ ലോകചരിത്രാനുഭവം. കഥ, ചരിത്രം, ഭാഷയെന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോജ് കുറൂർ,സബിത സച്ചി എന്നിവരും സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *