Timely news thodupuzha

logo

എഴുത്തുകാരൻ വാസു ചോറോട് അന്തരിച്ചു

ചെറുവത്തൂർ: എഴുത്തുകാരനും പ്രഭാഷകനുമായ വാസു ചോറോട്(80) അന്തരിച്ചു. കോഴിക്കോട് ചോറോട് സ്വദേശിയാണ്. ഇപ്പോൾ ഉദിനൂരിൽ സ്ഥിരതാമസം.

പടന്ന എം.ആർ.വി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി അംഗം എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചു.

മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ. പകൽ 11ന് തൃക്കരിപ്പൂർ പോളിടെക്‌നിക്കിന് സമീപത്തെ പോട്ടച്ചാൽ ഇ.എം.എസ് വായനശാലയിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം ഉച്ചക്ക് ഒന്നിന് ഉദിനൂർ വാതക ശ്‌മശാനത്തിൽ.

Leave a Comment

Your email address will not be published. Required fields are marked *