Timely news thodupuzha

logo

സാമ്പത്തിക അധികാരങ്ങൾക്കുമേൽ കേന്ദ്രത്തിന്റെ കടന്നുകയറ്റം; മന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾക്കും നിയമനിർമാണ അധികാരങ്ങൾക്കും മേൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ.

ഭരണഘടനാദത്തമായി സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെല്ലാം തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ എത്തി ചേർന്നിരിക്കുന്നതെന്നും സഭയിൽ കേന്ദ്ര സർക്കാരിശനതിരായ പ്രമേയമവതരിപ്പിച്ച് മന്ത്രി പറഞ്ഞു.

സാമൂഹ്യ ക്ഷേമം ഉൾപ്പെടെ ആകെ ചെലവുകളുടെ സിംഹഭാഗവും ഇന്ത്യയിൽ സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. എന്നാൽ, റവന്യു വരുമാനത്തിന്റെ ഗണ്യമായ പങ്ക് യൂണിയൻ ഗവൺമെന്റിനാണ്.

ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഭരണഘടനാ ദത്തമായ മാർഗമാണ് ധനകാര്യ കമ്മീഷനുകളെന്നും ബാലഗോപാൽ വ്യക്തമാക്കി. പ്രമേയം അവതരിപ്പിച്ച ശേഷം സഭ ഐകകണ്‌ഠേന പാസാക്കി.

Leave a Comment

Your email address will not be published. Required fields are marked *