Timely news thodupuzha

പൊലീസ് സ്റ്റേഷനിൽ ആക്രമണം: മഹാരാഷ്ട്രയിൽ ശിവസേന നേതാവിന് നേരെ ബി.ജെ.പി എം.എൽ.എ വെടിയുതിർത്തു

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ശിവസേന നേതാവിനെ ബി.ജെ.പി എം.എൽ.എ വെടിവച്ചു. വസ്തുവിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ വച്ചാണ് എം.എൽ.എ ശിവസേന നേതാവിനെ വെടിവച്ചത്.

ശിവസേന ഷിൻഡെ വിഭാ​ഗം നേതാവ് മഹേഷ് ഗെയ്ക്‌വാദിനാണ് വെടിയേറ്റത്. സംഭവത്തിൽ കല്യാണിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ​ഗൺപത് ​ഗെയ്ക്വാദിനെ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി താനെ ഉല്ലാസ്‌നഗറിലെ ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.

വെടിവച്ചത് താൻ തന്നെയാണെന്ന് എം.എൽ.എ ന്യൂസ് ചാനലുകളോട് പറഞ്ഞു. തന്റെ മകനെ മർദിച്ചപ്പോഴാണ് വെടിയുതിർത്തതെന്നും മുഖ്യമന്ത്രി എക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ ക്രിമിനലുകളുടെ കൂട്ടം തുടങ്ങാനാണ് ശ്രമിക്കുന്നതെന്നും ഗൺപത് ​ഗെയ്ക്‌വാദ് പറഞ്ഞു. സംഭവത്തിൽ ഖേദമില്ലെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *