Timely news thodupuzha

കോണ്‍ഗ്രസിന് ലീഗിനോട് അവഗണന; ഇ.പി ജയരാജന്‍

തിരുവനന്തപുരം: മുന്നണിക്ക് അകത്ത് ഒരു പ്രശ്‌നവുമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.

പാര്‍ട്ടികള്‍ അവരുടെ ആവശ്യം മുന്നണിക്ക് അകത്ത് അറിയിക്കും. മുന്നണി യോജിച്ച തീരുമാനം എടുക്കുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

ആര്‍.ജെ.ഡിയുടെ കാര്യം നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഇനിയും എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് മൂന്ന് സീറ്റ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ലീഗിന്റെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ലീഗിനോട് അവഗണന കാണിച്ചു. പക്ഷെ എല്‍.ഡി.എഫ് ഘടക കക്ഷികളോട് സി.പി.ഐ(എം) ഈ നയം സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *