Timely news thodupuzha

logo

തിരുവനന്തപുരത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിവാഹം നടന്ന് പതിനഞ്ചാം ദിവസം നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പന്നിയോട് തണ്ണിച്ചാംകുഴി സോനാ ഭവനില്‍ സോന(24) ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് കാട്ടാക്കട പൊലീസ് പന്നിയോട് കല്ലാമം കല്ലറക്കുഴി ഷിബിന്‍ ഭവനില്‍ ഉണ്ണിയെന്ന വിപിനെ(28) അറസ്റ്റ് ചെയ്തത്. മകളുടെ മരണം അന്വേഷിക്കണമെന്നു മാതാപിതാക്കള്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സോനയുടെ മരണത്തിന് വിപിന്റെ മാനസികവും ശാരീരികവുമായ പീഡനവും കാരണമായതായി വ്യക്തമായതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *