മഹാരാഷ്ട്ര: ജനക്, ഭാഭി തുടങ്ങിയ റ്റി.വി ഷോകളിലൂടെ പ്രശസ്‌തയായ നടി ഡോളി സോഹി(47) അന്തരിച്ചു. സെർവിക്കൽ ക്യാൻസർ ബാധിച്ച് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡോളിയുടെ ഇളയ സഹോദരി അമൻദീപ് സോഹി വ്യാഴാഴ്‌ച രാത്രിയാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. സഹോദരൻ മനു സോഹിയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഡോളി കാൻസർ ചികിത്സയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചിരുന്നു. ‘നിങ്ങളുടെ സ്നേഹത്തിനും പ്രാർഥനക്കും നന്ദി. ഈയിടെയായി ജീവിതം ഒരു റോളർ കോസ്റ്ററാണ്, എന്നാൽ അതിനോട് പോരാടാനുള്ള ശക്തി നിങ്ങൾക്കുണ്ടെങ്കിൽ യാത്ര എളുപ്പമാകും. യാത്രയിൽ ഇരയാകണോ (കാൻസർ) അതൊ അതിജീവിക്കണോ എന്നത് നിങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്’ – കിമോയ്ക്ക് ശേഷമുള്ള ചിത്രത്തിനൊപ്പം ഡോളി കുറിച്ചു.
കലാശെന്ന ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു ഡോളി അഭിനയരംഗത്ത് എത്തിയത്. ബാബി, മേരി ആഷികി തും സേ ഹി, മേരി ദുര്‍ഗ, കുങ്കും ഭാഗ്യ, പരിണീതി തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഝനകെന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. അന്‍വീത് ധനോവയാണ് ഭര്‍ത്താവ്.






