ഏതൻസ്: ഗ്രീസിലെ ഏതൻസ് സിറ്റി ഹാളിൽ വിവാഹിതരായ ആദ്യ സ്വവർഗ ദമ്പതികളായി നോവലിസ്റ്റ് പെട്രോസ് ഹാഡ്ക്സോപോളോസും അഭിഭാഷകൻ അനസ്താസിയോസ് സാമോയിലിഡിസും. അഗസ്റ്റെ കോർട്ടോയെന്ന തൂലികാനാമത്തിൽ എഴുതുന്ന പെട്രോസും പങ്കാളിയും വ്യാഴാഴ്ചയാണ് വിവാഹം കഴിച്ചത്. ഏതൻസ് മേയർ ഹാരിസ് ഡൂക്കാസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. മൂന്ന് ആഴ്ചയ്ക്ക് മുമ്പാണ് ഗ്രീസിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. സ്വവർഗ വിവാഹം അനുവദിക്കുന്ന ആദ്യത്തെ ഭൂരിപക്ഷ ഓർത്തഡോക്സ് ക്രിസ്ത്യൻ രാജ്യമാണ് ഗ്രീസ്. പതിറ്റാണ്ട് മുമ്പ് സ്വവർഗ പങ്കാളികൾ ഒന്നിച്ച് താമസിക്കുന്നത് നിയമവിധേയമാക്കിയിരുന്നു.
ഏതൻസ് സിറ്റി ഹാളിൽ ആദ്യ സ്വവർഗ വിവാഹം നോവലിസ്റ്റും അഭിഭാഷകനും തമ്മിൽ






