Timely news thodupuzha

logo

പാലാ സെൻറ് തോമസ് കോളജിൽ അലുംനി അസ്സോസിയേഷൻറെ വാർഷിക പൊതുയോഗവും അവാർഡ് സമർപ്പണ സമ്മേളനവും 13ന്

പാലാ: സെൻറ് തോമസ് കോളജ് അലുംനി അസ്സോസിയേഷൻറെ വാർഷിക പൊതുയോഗവും അവാർഡ് സമർപ്പണ സമ്മേളനവും 13ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെൻറ് ജോസഫ് ഹാളിൽ വെച്ച് നടത്തുമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. അലുംനി അസ്സോസിയേഷൻ പ്രസിഡൻറ് ഡിജോ കാപ്പൻ ആധ്യക്ഷ്യത വഹിക്കും. പ്രസിദ്ധ ചിന്തകനും പ്രഭാഷകനുമായ റവ. ഡോ. കെ.എം ജോർജ്, ജോർജ് തോമസ് കൊട്ടുകാപ്പള്ളി അനുസ്മരണപ്രഭാഷണം നിർവ്വഹിക്കും.

കോളജിൻറെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മുൻ പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് കുരീത്തടത്തിൻറെ സ്മരണക്കായി അലുംനി അസ്സോസിയേഷൻ ഏർപ്പെടുത്തിയിരിക്കുന്നതും ഈ വർഷം സംരംഭകർക്ക് സമ്മാനിക്കുന്നതുമായ പുരസ്കാരം ബ്രില്യൻറ് സ്റ്റഡി സെൻറർ പാലായുടെ മാനേജിങ്ങ് ഡയറക്ടറും രോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ സെബാസ്റ്റ്യൻ ജി മാത്യുവിന് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും മുഖ്യാതിഥിയുമായ വിദ്യാധരൻ സമ്മാനിക്കും.

ആഗസ്തി തോമസ് കുന്നത്തേടം ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന മോൺ. ഇമ്മാനുവൽ മേച്ചേരിക്കുന്നേൽ അവാർഡ് ഗവ. ജനറൽ ഹോസ്പിറ്റൽ മുൻ സൂപ്രണ്ടും അലുംനി അസ്സോസിയേഷൻ മുൻ പ്രസിഡൻറുമായ ഡോ. കെ. എൻ. മുരളീധരൻ നായർക്ക് നൽകും.

തുടർന്ന് പൂർവ്വവിദ്യാർത്ഥിയും പാലാ നഗരസഭ ചെയർമാനുമായ ഷാജു തുരുത്തനെ പൊന്നാടയണിയിച്ച് ആദരിക്കും. അതിനുശേഷം അലുംനി
അസ്സോസിയേഷൻറെ വാർഷിക പൊതുയോഗവും സംഘടിപ്പിക്കുമെന്ന് അലുംനി അസോസ്സിയേഷൻ പ്രസിഡൻറ് ഡിജോ കാപ്പൻ, പ്രോഗ്രാം സെക്രട്ടറി സാബു ഡി മാത്യു എന്നിവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *