Timely news thodupuzha

തിരഞ്ഞെടുപ്പ് പ്രചരണം; മോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ തുടങ്ങി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ചുളള മോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ആരംഭിച്ചു.

രാവിലെ 10.20 ന് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് മേഴ്‌സി കോളെജ് മൈതാനത്ത് എത്തുന്ന മോദി റോഡ് മാര്‍ഗം അഞ്ചു വിളക്കിലെത്തി അവിടെ നിന്നാണ് റോഡ് ഷോയില്‍ പങ്കെടുക്കുക.

അഞ്ചു വിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. 30 മിനിറ്റായിരിക്കും റോഡ് ഷോ. ഏകദേശം 50,000 പേരെ അണിനിരത്താനാണ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

എന്‍.ഡി.എ വലിയ പ്രതീക്ഷയോടെ കാണുന്ന പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് മോദി പാലക്കാടെത്തുന്നത്.

സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി സേലത്തേക്ക് മടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *