Timely news thodupuzha

logo

പേരാമ്പ്ര കൊലപാതകം; പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ പ്രതി മുജീബ് റഹ്മാനെ കസ്റ്റഡിയിൽ വിട്ടു. പേരാമ്പ്ര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

വരും ദിവസങ്ങളിൽ പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ഹാജരാക്കും. മാർച്ച് പതിനൊന്നിനാണ് സംഭവം. പേരാമ്പ്ര വാളൂർ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്മാൻ കൊലപ്പെടുത്തിയത്.

ബൈക്കിൽ ലിഫ്റ്റ് നൽകിയശേഷം യുവതിയെ തോട്ടിൽ തള്ളിയിട്ട പ്രതി, വെള്ളത്തിൽ ചവിട്ടിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. തുടർന്ന് യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

കൊലപാതകമെന്ന സത്യം വെളിവായപ്പോൾ, പ്രതിയെ കണ്ടെത്താൻ പേരാമ്പ്ര പൊലീസ് തങ്ങളുടെ അന്വേഷണപ്രക്രിയ ശക്തമാക്കി.. തുടർന്ന് മലപ്പുറം പൊലീസിൻറെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *