Timely news thodupuzha

ത്സാർഖണ്ഡിൽ ബി.ജെ.പിക്ക് തിരിച്ചടി

റാഞ്ചി: ത്സാർഖണ്ഡിൽ ബി.ജെ.പി നേതാവ് കോൺഗ്രസിൽ ചേർന്നു. മണ്ഡു എം.എല്‍.എ ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ഝാര്‍ഖണ്ഡ് പി.സി.സി അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍, മന്ത്രി അലംഗിര്‍ ആലം, ദേശീയ വക്താവ് പവന്‍ ഖേര എന്നിവർ ചേർന്നാണ് ജയ്പ്രകാശ് ഭായ് പട്ടേലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

ബി.ജെ.പിയില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹം ജെ.എം.എം ടിക്കറ്റില്‍ എം.എല്‍.എയായിരുന്നു. ജെ.എം.എമ്മിന്‍റെ ആദ്യകാല നേതാക്കളില്‍ ഒരാളായ ടേക് ലാല്‍ മഹ്‌തോയുടെ മകനാണ് ജയപ്രകാശ് ഭായ് പട്ടേൽ.

തന്‍റെ പിതാവിന്‍റെ ആശയങ്ങൾ എൻ.ഡി.എയിൽ കാണാനാവാത്തതു കൊണ്ടാണ് താൻ എൻ.ഡി.എ വിട്ടതെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *