Timely news thodupuzha

logo

ഹെൽമറ്റ് വയ്ക്കാൻ പറഞ്ഞ എസ്ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

ആലപ്പുഴ: കായംകുളം എസ്ഐ ശ്രീകുമാറിനെ നടുറോട്ടിൽ ഭീക്ഷണിപ്പെടുത്തി സിപിഎം നേതാവ്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് വയ്ക്കണമെന്ന് നിർദേശിച്ചതിനാണ് എസ്ഐഎയെ ഭീക്ഷണിപ്പെടുത്തിയ്ത്.  ചോരാവള്ളി ലോക്കൽ കമ്മിറ്റി അംഗമായ  അഷ്കർ നമ്പലശേരിയാണ് കയർത്തു സംസാരിച്ചത്. ഇതിന്‍റെ വീഡിയോ ദ‌ൃശങ്ങൾ പുറത്തുവന്നിരുന്നു. 

വെള്ളിയാഴ്ച പൊതു വിദ്യാദ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴിയിലാണ് സംഭവം. മന്ത്രിക്ക് പോകാനുള്ള ഗതാഗത ക്രമീകരണം ഏർപ്പടുത്തിയ പൊലീസ് ആ സമയത്ത് ഹെൽമറ്റ് ധരിക്കാതെത്തിയതിനാണ് അഷ്കറിനെ  തടഞ്ഞത്. ‘പാർട്ടി നേതാവിനെ എങ്ങനെ നിങ്ങൾക്ക് തടയാൻ കഴിയും’ എന്ന് ചോദിച്ചുകൊണ്ട് ഇയാൾ പൊലീസിനോട് തട്ടിക്കയറിയത്. തല്ലണോ, തല്ലണോ എങ്കിൽ തല്ലിനോക്ക് എന്ന് അഷ്‌കർ കയർത്തുകൊണ്ട് ചോദിക്കുന്നതുൾപ്പടെ വീഡിയോയിൽ കാണാം. ഭീക്ഷണിക്കു പുറമേ മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് എസ്ഐയ്ക്കെതിരെ ഇയാൾ ഫേയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *