കാഠ്മണ്ഡു: നേപ്പാളിൽ വിമാനാപകടത്തിൽ മരിച്ചവരിൽ 5 ഇന്ത്യക്കാരും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ. 68 യാത്രക്കാരും ക്യാപ്റ്റൻ അടക്കം 4 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേർ വിദേശയാത്രക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി രംഗത്തെത്തി, വിഷയത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി അടിയന്തര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
കഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനമാണ് അപകടത്തിൽ പെട്ടത്. 45 ഓളം മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. യാത്രാ വിമാനം റൺവേയിൽ തകർന്നു വീണു. യതി എയറിന്‍റെ എടിആർ-72 വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്താവളം താൽക്കാലികമായി അടച്ചു.