Timely news thodupuzha

logo

തായ്‌വാനിൽ ശക്തമായ ഭൂചലനമുണ്ടായി, സുനാമി മുന്നറിയിപ്പ്‌ തെക്കൻ ജപ്പാനിലും ഫിലിപ്പീൻസിലും

ടോക്കിയോ: തായ്‌വാനിൽ വൻഭൂചലനം. ബുധനാഴ്‌ച രാവിലെയാണ് റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 25വർഷത്തിനിടെ തായ്‌വാനിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും ശക്ത്മായ ഭൂകചലനമാണിത്.

ഭൂചലനത്തെ തുടർന്ന് തെക്കൻ ജപ്പാന്റെയും ഫിലിപ്പീൻസിന്റെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തായ്‌വാനിൽ പ്രാദേശിക സമയം രാവിലെ എട്ടിന് മുമ്പാണ് ഭൂചലനം ഉണ്ടായത്.

ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ ദൂരെ തെക്ക് 34.8 കിലോമീറ്ററിലാണ് പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സർവേ അറിയിച്ചു.

മിയാകോജിമ ദ്വീപ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ(10 അടി) വരെ സുനാമി തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *