Timely news thodupuzha

logo

നാഗാലാൻഡിൽ സഖ്യചർച്ച; മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി

ന്യൂഡൽഹി: മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി. ഫെബ്രുവരി 14നാണ് ത്രിപുരയിൽ നിയമ സഭ തെരഞ്ഞെടുപ്പ്. നാഗാലാൻഡിൽ സഖ്യചർച്ച ഉടൻ പൂർത്തിയാക്കാനും ബിജെപി നേതൃയോഗത്തിൽ ധാരണയായി. ഫെബ്രുവരി 27നാണ് മേഖാലയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കുക.

മൂന്നു സംസ്ഥാനങ്ങളിലും മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.  ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27ന് നടക്കും. ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലുമായി 62.8 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക.

Tags :

Leave a Comment

Your email address will not be published. Required fields are marked *