Timely news thodupuzha

logo

കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം

കോട്ടയം: പാലായില്‍ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. ബിനു പുളിക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

സിപിഎം ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക അംഗമായ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സിപിഎം വഴങ്ങിയത്. മുന്നണി ധാരണപ്രകാരം സിപിഎമ്മിന് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചപ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച ഏക അംഗമായ ബിനുവിന്റെ പേരാണ് നിര്‍ദേശിച്ചത്.

എന്നാല്‍ നഗരസഭയിലുണ്ടായ തര്‍ക്കത്തിനിടെ കേരളാ കോണ്‍ഗ്രസ് അംഗത്തെ മര്‍ദ്ദിച്ച ബിനുവിനെ അംഗീകരിക്കാനാവില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. പ്രാദേശിക തര്‍ക്കങ്ങള്‍ക്കൊടുവില്‍ മുന്നണി ബന്ധം വഷളാകാതിരിക്കാനാണ് സിപിഎം കേരള കോണ്‍ഗ്രസിന് വഴങ്ങിയത്. ഏറെനാള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സിപിഎമിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നീക്കം ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *