Timely news thodupuzha

logo

മുതലക്കോടം പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ  തിരുനാൾ .

മുതലക്കോടം :സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 21 ,22 തീയതികളിൽ ആഘോഷിക്കുമെന്നു വികാരി റെവ .ഡോ.ജോർജ് താനത്തുപറമ്പിൽ അറിയിച്ചു . 20 നു വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കുന്നം കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേന ,പാച്ചോർ നേർച്ച.
21 നു ശനിയാഴ്ച രാവിലെ 8 .30 നു കൊടിയേറ്റ് ,തിരു സ്വരൂപ പ്രതിഷ്ഠ , വൈകുന്നേരം 4 .15 നു ലദീഞ്ഞു,4 .30 നു തിരുനാൾ കുർബാന – ഫാ .സണ്ണി പഴുക്കാകുളത്ത്, സന്ദേശം -ഫാ .മാത്യു തറപ്പിൽ ,തുടർന്ന് പ്രദക്ഷിണം .
22 നു ഞായറഴ്ച രാവിലെ ആറിനും 7 .15 നും വിശുദ്ധ കുർബാന ,പത്തിന് ലദീഞ്ഞു ,തിരുനാൾ കുർബാന -ഫാ .അബ്രാഹം നാരങ്ങാത്തൊട്ടിൽ, പ്രദക്ഷിണം ,വൈകുന്നേരം 4 .30 നു വിശുദ്ധ കുർബാന എന്നിവയാണ് ആഘോഷ പരിപാടികൾ . ജോയി ജോൺ പഴുക്കാകുളത്ത് ജനറൽ കൺവീനറും ടൈറ്റസ് അറയ്ക്കൽ ജോയിന്റ് കൺവീനറുമായുള്ള തിരുനാൾ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു .

Leave a Comment

Your email address will not be published. Required fields are marked *