Timely news thodupuzha

logo

കുട്ടികളുടെ പരീക്ഷാപേടി മാറ്റുന്നതിനായി ശില്പശാല

തുടങ്ങനാട്: സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ പേടിയും അതിനോടനുബന്ധിച്ചുള്ള മാനസിക ബുദ്ധിമുട്ടുകളും എങ്ങിനെ നേരിടണമെന്നതിനായുള്ള ശില്പശാല സംഘടിപ്പിച്ചു. പ്രസിഡണ്ട് സാജു പൂവേലിയാണ് അധ്യക്ഷത വഹിച്ചത്. കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ഹോസ്പിറ്റല്‍ ജോ. ഡയറക്ടര്‍ ഫാ. ഡോ: തോമസ് മതിലകത്ത് സി എം ഐ ഉദ്ഘാടനവും ആമുഖപ്രഭാഷണവും നടത്തി.

മേരി ക്യൂന്‍സ് ഹോസ്പിറ്റല്‍ മൈന്‍ഡ് കെയര്‍ ടീമും ഫാ. ഡോ: തോമസ് മതിലകത്തും നാഷണല്‍ അവാര്‍ഡ് ജേതാവ് അഭിലാഷ് ജോസഫുമാണ് കുട്ടികള്‍ക്ക് ക്ലാസുകളെടുത്തത്. അജിത് കുര്യന്‍ പൂവത്തുങ്കല്‍ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ബെന്നി പാറെക്കാട്ടില്‍ ജെ സി ഐ മുന്‍ പ്രസിഡണ്ട് സണ്ണി ആരനോലിക്കല്‍, വാര്‍ഡ് മെമ്പര്‍ മേഴ്സി ദെവസ്യ ആരനോലിക്കല്‍ എന്നിവര്‍ ആശംസയും, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്റ എസ് പുതിയാപറമ്പില്‍ കൃതജ്ഞതയും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *