Timely news thodupuzha

logo

കേരള കോണ്‍ഗ്രസ് എം നേതൃസംഗമം

തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം നേതൃ സംഗമം ശനിയാഴ്ച ടൗണ്‍ഹാളില്‍ വെച്ച് നടക്കും. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പാര്‍ട്ടിയുടെ വാര്‍ഡ് മണ്ഡലം നിയോജകമണ്ഡലം തുടങ്ങി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഉപരി കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുക്കും. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറയാണ് അദ്ധ്യക്ഷത വഹിക്കുന്നത്. പാര്‍ട്ടി ലീഡര്‍ സംസ്ഥാനജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് മുഖ്യ പ്രഭാഷണം.

പാര്‍ട്ടി ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, പാര്‍ട്ടി നേതാക്കളായ പ്രൊഫ കെ ഐ ആന്റണി അഡ്വ. അലക്‌സ് കോഴിമല, ജോസ് പാലത്തിനാല്‍, റെജി കുന്നംകോട്ട്, രാരിച്ചന്‍ നീറണാക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേതൃസംഗമത്തില്‍ വച്ച് പാര്‍ട്ടിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിപാടിക്ക് രൂപം നല്‍കുകയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും, ജനപ്രതിനിധികളെയും ആദരിക്കുകയും ചെയ്യും. പുതുതായി പാര്‍ട്ടിയിലേക്ക് കടന്നു വന്നവര്‍ക്ക് ചെയര്‍മാന്‍ ജോസ് കെ മാണി അംഗത്വം നല്‍കുമെന്നും നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *