Timely news thodupuzha

പി.ടി 7 കാട്ടാനയെ പിടികൂടുന്നതിനായി ആർആർടി സംഘം വനത്തിലേക്ക് പുറപ്പെട്ടു

പാലക്കാട്‌: പി.ടി 7 കാട്ടാനയെ പിടിക്കുന്നതിനായി ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. സാന്നിധ്യം മനസിലാക്കിയാൽ സംഘം പിടി സെവനെ പിടികൂടാനായി ഉൾവനത്തിൽ കയറി, മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി നടപടിയും തുടങ്ങുമെന്നാണ് അറിയാൻ‌ കഴിഞ്ഞത്. ഇതു സംബന്ധിച്ച് ഡോ. അരുണിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിഎഫ്ഒ, ഏകോപന ചുമതലയുള്ള എസിഎഫ്, വെറ്ററിനറി സർജൻ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രത്യേക യോഗം വനംവകുപ്പ് ഓഫീസിൽ ചേർന്നിരുന്നു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂന്ന് കുങ്കി ആനകളുമാണ് ദൗത്യത്തിലുള്ളത്. ഇന്ന് തന്നെ മയക്കുവെടി വയ്ക്കാനാണ് ശ്രമം. സംഘം നിലവിൽ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. മയക്കുവെടി വെച്ചാൽ ആന ഓടാനുള്ള സാധ്യതയുള്ളതിനാൽ അക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി പരിഗണിച്ചാകും നടപടി. പിടികൂടുന്ന കൊമ്പനെ പാർപ്പിക്കാൻ യൂക്കാലി തടി കൊണ്ടുള്ള കൂടും തയ്യാറാണ്. കൂടിന്റെ ബലപരിശോധന ഇന്നലെയും പൂർത്തിയാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *