Timely news thodupuzha

logo

പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടത് ഇസ്ലാമിക ഭരണം, എൻഐഎ

മംഗലാപുരം: 2047ൽ രാജ്യത്ത് ഇസ്‌ലാമിക ഭരണം കൊണ്ടുവരാനാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതെന്ന് എൻഐഎ. സുള്ള്യയിലെ യുവമോർച്ചനേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ ബംഗളുരു പ്രത്യേക എൻഐഎ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഈ പരാമർശം. ആളുകളെ കൊല്ലുവാനും ആയുധ വിതരണത്തിനുമായി കില്ലർ സ്‌ക്വാഡുകൾ, അഥവാ സർവീസ് ടീമുകളെ രൂപീകരിച്ചുവെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. ഇവർക്ക് ആയുധ പരിശീലനവും സർവൈലൻസ് പരിശീലനവും അടക്കം നൽകിയെന്നും എൻഐഎ കണ്ടെത്തി.

സമൂഹത്തിൽ തീവ്രവാദം വളർത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകം എന്നാണ് കുറ്റപത്രത്തിൽ എൻഐഎ പറയുന്നത്. കഴിഞ്ഞ ജൂലൈ 26 നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. കൊലപാതകത്തെ തുടർന്ന് മംഗലാപുരം, സുള്യ മേഖലയിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.

Leave a Comment

Your email address will not be published. Required fields are marked *