Timely news thodupuzha

logo

മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് എ കെ ശശീന്ദ്രൻ

കോഴിക്കോട്: മാധവ് ഗാഡ്ഗിലിൻറെ വന്യമൃഗങ്ങളെ വേട്ടയാടൻ ലൈസൻസ് വേണണമെന്ന ആവശ്യത്തിന് മറുപടിയുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയോര ജനതയുടെ മനസ്സിൽ തീകോരിയിട്ട ആളാണ് മാധവ് ഗാഡ്ഗിൽ. അദ്ദേഹത്തിൻറെ റിപ്പോർട്ടാണ് എല്ലാത്തിൻറെയും തുടക്കം. അന്നുമുതലുള്ള പ്രശ്നങ്ങളാണ് ജനങ്ങൾ അഭിമുഖികരിക്കുന്നത്. വനവും വന്യമൃഗങ്ങളും ഭൂമിയുടെ ഭാഗമാണെന്നുള്ള കാര്യം മറന്ന് നിലപാടുവ സ്വീകരിക്കാനാവില്ല.

താൻ ആരെയും കൊല്ലണമെന്നല്ല പറഞ്ഞത്, വന്യമൃഗങ്ങൾക്കും അവകാശമുണ്ടെന്നും അവയും ഭൂമിയുടെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കടുവകളെ കൊന്നൊടുക്കാൻ അനുമതി തേടുമെന്ന മന്ത്രിയുടെ പ്രസ്താവനയെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പിന്തുണച്ചതു ചൂണ്ടി കാണിച്ചപ്പോഴായിരുന്നു മന്ത്രി ഈ കാര്യങ്ങൾ വ്യക്തമാക്കയത്.

Leave a Comment

Your email address will not be published. Required fields are marked *