Timely news thodupuzha

logo

കൊളംബിയ സർവകലാശാല ക്യാംപസിൽ ഗാസ യുദ്ധവിരുദ്ധ പ്രക്ഷോഭം, വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു

ന്യൂയോർക്ക്: ഗാസ യുദ്ധവിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭത്തിന്‍റെ ഭാഗമായി യു.എസിലെ കോളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തമ്പടിച്ച വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തു നീക്കി.

സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിന്റെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറിയാണ് നിരവധി വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തത്.

50 ഓളം വിദ്യാർഥികളെ അറസ്റ്റു ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കെട്ടിടത്തിൽ തമ്പടിച്ച സമരക്കാർ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീൻ ബാലന്‍റെ സ്മരണയിൽ ‘ഹിന്ദ് ഹാൾ’ എന്നെഴുതിയ ബാനർ സ്ഥാപിച്ചിരുന്നു.

യു.എസ് സർവകലാശാല ക്യാംപസുകളിൽ ഗാസ യുദ്ധവിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം വ്യാപിച്ചതോടെയാണ് നടപടിയുമായി രംഗത്തെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *