Timely news thodupuzha

മലപ്പുറത്ത് വയോധികൻ സൂര്യാഘാതമേറ്റ് മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് സൂര്യാഘാതമേറ്റ് മരിച്ചത്.

വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ബുധനാഴ്ചയാണ് സൂര്യതപമേറ്റത്. ഉച്ചയ്ക്ക് കുഴഞ്ഞു വീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *