Timely news thodupuzha

തൃശൂരിൽ മാങ്ങ പെറുക്കുന്നതിനിടെ വയോധികനെ കാട്ടുപന്നി ആക്രമിച്ചു

തൃശൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. ചാണോത്ത് തത്തനായി ചന്ദ്രനാണ്(68) പരുക്കേറ്റത്. വാരിയെല്ലിനും കാലിനും സാരമായി പരുക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം.

വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ മാങ്ങ പെറുക്കാൻ ചെന്ന ചന്ദ്രനു നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് ചന്ദ്രനെ രക്ഷപ്പെടുത്തിയതിന് ശേഷവും കാട്ടുപന്നി പ്രദേശത്ത് എത്തിയതായി വീട്ടുകാർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *