Timely news thodupuzha

ബാം​ഗ്ലൂരിൽ പൊലീസിനെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ വെടിവെച്ച് കീഴടക്കി

ബാം​ഗ്ലൂർ: രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി സദ്ദാംഹുസൈനാണ്(19) പൊലീസിനെ അക്രമിച്ച്‌ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.

വിദ്യഗിരി എസ്.ഐ സംഘമേഷിനും മറ്റൊരു കോൺസ്റ്റബിളിനുമാണ് പരിക്കേറ്റത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയ്ക്ക് കീഴ്പ്പെടുത്താനായി കാലിന് വെടിവെക്കുകയായിരുന്നു.

ഇയാളെ പിന്നീട് ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥർ ധർവാഡിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *