Timely news thodupuzha

logo

പാലക്കാട് ഓട്ടോ റിക്ഷ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം; 6 പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: മേട്ടുപ്പാറയിൽ ആറു പേർക്ക് വെട്ടേറ്റു. ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിച്ചത്.

ഒരാളുടെ പരുക്ക് ഗുരുതരമാണ്. കല്ലേറില്‍ നാലു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കഴുത്തില്‍ വെട്ടേറ്റ മേട്ടുപ്പാറ സ്വദേശി കുമാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.

കുമാരന്‍റെ മകനും സഹോദരനും സഹോദരഭാര്യയ്ക്കും മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് ഓട്ടോ നിര്‍ത്തിയിടുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. രാവിലെ കുമാരനെ രമേഷ്, രതീഷ് എന്നിവര്‍ വീടുകയറി ആക്രമിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *