Timely news thodupuzha

ഓക്സിജൻ വാൽവിൽ തകരാർ: ബോയിങ്ങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവെച്ചു

ന്യൂയോർക്ക്: ബോയിങ്ങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവെച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്.

വിക്ഷേപണത്തിന് രണ്ട് മണിക്കൂർ മുമ്പാണ് തകരാർ കണ്ടെത്തിയത്. ഇതോടെ പേടകത്തിൽ പ്രവേശിച്ച യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറയെയും തിരിച്ചിറക്കി.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.34നായിരുന്നു പേടകത്തിന്‍റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കൽ നടപടി ഉടൻ ഉണ്ടാകും. നിലവിൽ വിക്ഷേപണത്തിന്‍റെ പുതിയ തീയതി അറിയിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *